കൊച്ചി: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടുപോവുന്നതിനിടെ ഫ്ലാറ്റുകളിൽ പ്രതി ഷേധവും വേവലാതിയും തുടരുന്നു. അഞ്ചു ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ടുള്ള നോട ്ടീസുമായി അധികൃതർ ചൊവ്വാഴ്ച ഫ്ലാറ്റ് ഉടമകളെ സമീപിച്ചു. എന്നാൽ, ഇത് കൈപ്പറ്റാനോ ഫ്ലാ റ്റ് വളപ്പുകളിലേക്ക് കടക്കാനോ സമ്മതിക്കാത്തതിനെ തുടർന്ന് കോമ്പൗണ്ടിന് പുറത്ത് മതിലിൽ നോട്ടീസ് ഒട്ടിച്ചാണ് നഗരസഭ അധികൃതർ മടങ്ങിയത്. ഉത്തരവ് പാലിക്കാനുള്ള നട പടികൾ നഗരസഭ കൈക്കൊള്ളുമ്പോൾ മറുവശത്ത് ഫ്ലാറ്റുകളിൽനിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകളെല്ലാം. സർക്കാർ അവധി ദിനത്തിൽ കൈപ്പറ്റിയാൽ നിയമപരമായി മ ുന്നോട്ടുപോവാനുള്ള സമയം കുറവായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് സ്വീകരി ക്കാതിരുന്നത്.
അവധി ദിനങ്ങൾ കഴിഞ്ഞ് നഗരസഭയിൽ നേരിട്ടുചെന്ന് നോട്ടീസ് കൈപ്പ റ്റാമെന്ന് ഫ്ലാറ്റുടമകൾ അറിയിച്ചു.
ഇതിനിടെ, നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ കമ്പനികളിൽനിന്ന് നഗരസഭ താൽപര്യപത്രം ക്ഷണിച്ചു.
ഇതിനായി വിദഗ്ധരുടെ പാനൽ തയാറാക്കും. 16ാം തീയതിക്ക് മുമ്പ് താൽപര്യപത്രം ലഭിക്കണം. 15 നിലക്ക് മുകളിലുള്ള നാല് ഫ്ലാറ്റ്സമുച്ചയങ്ങൾ പൊളിക്കുന്നതിന് താൽപര്യം ക്ഷണിച്ചാണ് മരട് നഗരസഭ ചില പത്രങ്ങളിൽ പരസ്യം നൽകിയത്.
ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി.
താമസക്കാരുടെ ദുരിതം മനസ്സിലാക്കണമെന്നായിരുന്നു കൂടുതൽ പേരുടെയും നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സർക്കാർതന്നെ പുനഃപരിശോധന ഹരജി നൽകണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു.
എന്നാൽ, ഉത്തരവ് നടപ്പാക്കി മുന്നോട്ടുപോവുകയാണെന്ന് ചെയർപേഴ്സൻ ടി.എച്ച്. നദീറ അറിയിച്ചു. ഇരു പക്ഷവും പ്രമേയങ്ങൾ പാസാക്കി സർക്കാറിന് കൊടുക്കും.
ഫ്ലാറ്റ് ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പുനഃപരിശോധന ഹരജി നൽകാൻ സർക്കാർ ശ്രമിക്കണമെന്നും ആവശ്യപ്പെട്ട് ഭരണകക്ഷി പ്രമേയം പാസാക്കിയപ്പോൾ, വിധി നടപ്പാക്കാനാവില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിെൻറ പ്രമേയത്തിെൻറ ഉള്ളടക്കം.
തങ്ങളെ കേൾക്കാൻ അവസരം തരണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് സംരക്ഷണ സമിതി പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ കണ്ടിരുന്നു.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും മറ്റൊന്നും ചെയ്യാനാവില്ലെന്നുമാണ് സെക്രട്ടറി അറിയിച്ചത്. സർക്കാറിൽനിന്ന് തൃപ്തികരമായ ഉറപ്പ് ലഭിക്കുംവരെ പ്രതിഷേധം തുടരാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.
ഇതിെൻറ ഭാഗമായി തിരുവോണ നാളായ ബുധനാഴ്ച നൂറുകണക്കിന് കുടുംബാംഗങ്ങൾ നഗരസഭ കാര്യാലയത്തിനു മുന്നിൽ നിരാഹാരമിരിക്കും.
കണ്ണീർ കയത്തിൽ കുടുംബങ്ങൾ
കൊച്ചി: നെട്ടൂരിലെ ആൽഫ വെഞ്ചേഴ്സ്, ജയിൻ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റുകളിൽ കുറേ ദിവസമായി ഉയരുന്നത് പ്രതിേഷധത്തിെൻറ ഉച്ചത്തിലുള്ള ശബ്ദങ്ങളും അടക്കിപ്പിടിച്ച തേങ്ങലുകളും അതിനൊപ്പം നെടുവീർപ്പുകളുടെ നോവും സ്വരങ്ങളുമാണ്.
നമ്മുടെ ഫ്ലാറ്റ് പൊളിക്കുമോ, ഇവിടെ നിന്നിറങ്ങേണ്ടി വരുമോ, സർക്കാർ നമുക്ക് വീടു തരുമോ എന്നുള്ള ചോദ്യങ്ങളാണ് ഫ്ലാറ്റിെൻറ പരിസരങ്ങളിൽ അലയടിക്കുന്നതെല്ലാം. പൊളിക്കില്ലായിരിക്കും, എന്തേലും വഴി തെളിയുമെന്നൊക്കെ അവർ പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.
തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ ഈ ഫ്ലാറ്റുകളിൽ കഴിയുന്നത് ആയിരത്തിലധികമാളുകളാണ്. ഇവരെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആശങ്കയും ആവലാതികളും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ആത്മഹത്യ ഭീഷണിയുമായി ഇതിനകം പലരും രംഗത്തുവന്നുകഴിഞ്ഞു. മണ്ണെണ്ണയും പെട്രോളുമൊക്കെ വാങ്ങി കാത്തിരിക്കുന്നവർ പോലും കൂട്ടത്തിലുണ്ടെന്ന് സമരസമിതി നേതാക്കൾ പറയുന്നു. ചിലർ കടുത്ത വിഷാദത്തിെൻറ പിടിയിലമർന്നിട്ടുണ്ട്. എല്ലാവർക്കും മാനസിക സാന്ത്വനം നൽകുന്നതിനായി കൗൺസലിങുൾെപ്പടെ നടത്തുന്നുണ്ട് ബന്ധപ്പെട്ടവർ.
ചെറിയ കുട്ടികൾക്ക് പ്രശ്നത്തിെൻറ ഗൗരവം അത്രത്തോളം മനസ്സിലായിട്ടില്ലെങ്കിലും എന്തൊക്കെയോ വലുത് സംഭവിക്കുന്നുണ്ടെന്ന ഭീതി അവരെയും കീഴടക്കിയിട്ടുണ്ട്. ‘ഇവിടന്ന് ഇറക്കിയാൽ നമ്മൾ എങ്ങോട്ടുപോവും അമ്മേ’ എന്ന ചില കുരുന്നുകളുടെ ചോദ്യങ്ങളാണ് മാതാപിതാക്കളുടെ നെഞ്ചിൽ തീ കോരിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.